കുവൈത്തിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്ന പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു

  • 30/04/2023

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്ന പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. മരുന്ന് ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രഖ്യാപനം അടുത്തിടെയുണ്ടായിരുന്നു. എന്നാൽ, ക്ഷാമം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ചില ഡോക്ടർമാർ വ്യക്തമാക്കുന്നത്. മരുന്ന് ക്ഷാമത്തെ കുറിച്ച് സൈബറിടങ്ങളിലും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. സ്വകാര്യ ഫാർമസികളിലെ ചില മരുന്നുകളുടെ ദൗർലഭ്യത്തെക്കുറിച്ച് ഫെഡറേഷൻ ഓഫ് മെഡിസിൻസ് ഇംപോർട്ടേഴ്‌സ് അംഗമായ മുസൈദ് അൽ ഹജ്‌രി അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. 

കൺസൾട്ടന്റ് സർജൻ ഡോ. മുഹമ്മദ് ജമാൽ, തന്റെ രോഗികൾക്ക് ആവശ്യത്തിന് മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ ലഭിക്കുന്നില്ലെന്ന് പ്രതികരിച്ചു. സ്വകാര്യ ഫാർമസികളിൽ മരുന്നുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ രോഗികൾ വളരെയധികം കഷ്ടപ്പെടുകയാണ്. ഡെക്സിലന്റ്, ഉർസോഫോക്ക് എന്നിവയാണ് ലഭിക്കാത്ത പ്രധാന മരുന്നുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News