കുവൈത്തിൽ റെസിഡൻസി നിയമലംഘകരുടെ എണ്ണം 40,000 ആയി കുറഞ്ഞു; പരിശോധന ശക്തമാക്കും

  • 30/04/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ റെസിഡൻസി നിയമം ലംഘിക്കുന്നവരുടെ എണ്ണം ഏകദേശം 40,000 ആയി കുറഞ്ഞതായി കണക്കുകള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ തീവ്രമായ സുരക്ഷാ ക്യാമ്പയിനുകള്‍ കാരണമാണ്  നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറഞ്ഞത്. ഒരു വർഷത്തിനുള്ളിൽ താമസ നിയമലംഘകരുടെ എണ്ണം 160,000 ൽ നിന്ന് ഏകദേശം 120,000 ആയാണ് കുറഞ്ഞതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തിൽ മാത്രം 11,000 റെസിഡൻസി നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടുകടത്തി. നിയമലംഘകർക്കെതിരെയുള്ള ക്യാമ്പയിൻ തുടരുമെന്നും മരുഭൂമി പ്രദേശങ്ങൾ, ഫാമുകൾ, ചാലറ്റുകൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News