മലിനീകരണ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

  • 30/04/2023



കുവൈത്ത് സിറ്റി: മലിനീകരണ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉള്‍പ്പെട്ട് കുവൈത്ത്. ബ്ലൂംബെർഗ് ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്ന, ആഗോളതാപനം ഉള്‍പ്പെടെയുണ്ടാക്കുന്ന പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന ലോകമെമ്പാടുമുള്ള 5 വ്യത്യസ്ത പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. 

അതില്‍ അഞ്ചെണ്ണം അമേരിക്കയിലുള്ളതും ഒരെണ്ണം കുവൈത്തിലുമുള്ളതുമാണ്. കഴിഞ്ഞ ഒക്ടോബറിൽ കുവൈത്ത് ബർഗൻ ഫീൽഡിലെ എണ്ണ കുഴിക്കലിനു സമീപം 20 ദിവസത്തിനിടെ മീഥേൻ വാതകങ്ങളുടെ കണ്ടെത്തിയതായി ഉപഗ്രഹങ്ങളിലൊന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം, മലിനമായ വാതകത്തിന്റെ കനത്ത ചോർച്ചയൊന്നും മോണിറ്ററിംഗ് സിസ്റ്റങ്ങൾ കണ്ടെത്തിയില്ലെന്ന് ഓപ്പറേറ്റിംഗ് കമ്പനി അറിയിച്ചിരുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News