ശ്വാസം മുട്ടാതെ കുവൈത്തിലെ നിരത്തുകള്‍; പ്രധാന റോഡുകളില്‍ മാത്രം തിരക്ക്

  • 30/04/2023



കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകളില്‍ ഗതാഗതക്കുരുക്കില്ലാതെ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം ജീവനക്കാരും വിദ്യാർത്ഥികളും തിരികെയെത്തിയിട്ടും പ്രധാന റോഡുകളില്‍ അല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായില്ല. അവധിക്ക് ശേഷം സ്കൂൾ വിദ്യാർത്ഥികളും ജീവനക്കാരും പൂര്‍ണമായ ഹാജരിലേക്ക് എത്തിയിട്ടും മൊറോക്കോ എക്സ്പ്രസ് വേയിലും കിംഗ് ഫഹദ് റോഡിലും അടക്കം ഗതാഗതം സുഗമമായിരുന്നുവെന്ന് ജനറല്‍ ട്രാഫിക്ക് വിഭാഗം അറിയിച്ചു. സർക്കാർ ഏജൻസികളില്‍ ഫ്ലെക്സിബിള്‍ ജോലി സമയം നിശ്ചയിച്ചതും ചില ഏജൻസികളിലെ ജീവനക്കാർക്ക് അവർക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതും നിരത്തിലെ തിരക്ക് കുറയാൻ കാരണമായെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News