പ്രതിമാസം കുവൈത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നതായി കണക്കുകള്‍

  • 01/05/2023

കുവൈത്ത് സിറ്റി: അക്രമവും ക്രിമിനൽ പ്രവര്‍ത്തനങ്ങളും നേരിടാൻ പുതിയ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കാനും തന്ത്രം വികസിപ്പിക്കാനും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് മന്ത്രാലയത്തിലെ നേതൃത്വങ്ങള്‍ക്ക് നിർദ്ദേശം നൽകി. രാജ്യത്ത് വർധിച്ചു വരുന്ന ഹീനമായ കൊലപാതകങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. 

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതിനും ആധുനികവും ശാസ്ത്രീയവുമായ രീതികളെ ആശ്രയിക്കും. 2012ന്‍റെ തുടക്കം മുതൽ ഏപ്രിൽ പകുതി വരെ നോക്കിയാല്‍ 255 കൊലപാതകങ്ങളാണ് രാജ്യത്തുണ്ടായത്. അതായത് രാജ്യത്ത് പ്രതിമാസം രണ്ട് കൊലപാതകങ്ങൾ നടക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് കുറ്റകൃത്യങ്ങൾക്കെിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അൽ ഖാലിദ് ആവശ്യപ്പെത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News