അന്താരാഷ്ട്ര തൊഴിലാളിദിനം; മൂന്ന് വർഷത്തിനിടെ ഒരു മില്യണ്‍ കുവൈറ്റ് പ്രവാസികളുടെ വിസ റദ്ദാക്കി

  • 01/05/2023

കുവൈത്ത് സിറ്റി: മൂന്ന് വർഷത്തിനിടെ ഒരു മില്യണിലധികം പ്രവാസികളുടെ വിസ റദ്ദാക്കപ്പെട്ടതായി കണക്കുകള്‍. 2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയിൽ രാജ്യം വിട്ട 67,000 പേർ ഉൾപ്പെടെ മൂന്ന് വർഷത്തിനുള്ളിൽ 1.15 മില്യണിലധികം പ്രവാസികളുടെ റെസിഡൻസിയാണ് റദ്ദാക്കപ്പെട്ടത്. ഇതിൽ 11,000 പേരെ 2023 ന്റെ ആദ്യ പാദത്തില്‍ നാടുകടത്തിയതാണ്. 56,279 പ്രവാസികളുടെ റെസിഡൻസികള്‍ കഴിഞ്ഞ വർഷം റദ്ദാക്കപ്പെട്ടു. 

ജോലി, താമസ നിയമങ്ങൾ ലംഘിച്ചത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് റെസിഡൻസികൾ റദ്ദാക്കിയത്. അതേസമയം, പ്രാദേശിക തൊഴിൽ വിപണി അടുത്തിടെ തൊഴിലാളികളുടെ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. 
2022 ല്‍ തൊഴിൽ വിപണിയിൽ കാര്യമായ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. 67,000 തൊഴിലാളികൾ ആദ്യമായി രാജ്യത്ത് പ്രവേശിച്ചു. അവരിൽ 64 ശതമാനം ഗാര്‍ഹിക തൊഴിലാളികളാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, 2021ൽ 227,000 പ്രവാസികൾ രാജ്യം വിട്ടു. ഏകദേശം 160,000 പേർ നഷ്ടപരിഹാരം കൂടാതെയാണ് പിരിഞ്ഞത്. അവരിൽ ഭൂരിഭാഗവും ഗാര്‍ഹിക തൊഴിലാളികളായി സ്വകാര്യ, കുടുംബ മേഖലകളിൽ ജോലി ചെയ്തവരായിരുന്നു. അതേസമയം, ലോകം അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ ഈ പ്രവണതകളും കണക്കുകളും കുവൈത്തിലെ കുടിയേറ്റ തൊഴിലാളികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News