കുവൈത്തിൽ അൻപതോളം പേർ ചൈനീസ് ഭാഷ സംസാരിക്കുന്നവർ; റോഡുകളുടെ അറ്റക്കുറ്റപണികള്‍ക്ക് ചൈനീസ് കമ്പനികള്‍

  • 01/05/2023

കുവൈത്ത് സിറ്റി: കുവൈത്തില്‍ 40-50 പേര്‍ ചൈനീസ് ഭാഷ സംസാരിക്കുന്നവരാണെന്ന് ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്.  ചൈനീസ് ഭാഷ സംസാരിക്കൂ, ചൈനീസ് വിഭവങ്ങളുടെ ഭംഗി പഠിക്കൂ എന്ന ലക്ഷ്യത്തോടെ സ്വവസിതിയില്‍ നടന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത്, ചൈനീസ് നേതൃത്വങ്ങൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചരിത്രത്തിന്റെ ഫോട്ടോകളുടെ പ്രദർശനവും പരിപാടിയില്‍ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, ചൈനീസ് കമ്പനികൾ കുവൈത്തില്‍ റോഡ് അറ്റകുറ്റപ്പണികൾ എപ്പോൾ തുടങ്ങും എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഒരു മാസം മുമ്പ് കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുക്മാസ് ഏഴ് അംബാസഡർമാരും ചാർജ് ഡിഅഫയർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റോഡുകൾ നന്നാക്കാൻ പ്രധാന കമ്പനികളെ നാമനിർദ്ദേശം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുവൈത്തില്‍ തന്നെ പ്രവർത്തിക്കുന്ന അഞ്ച് ചൈനീസ് കമ്പനികളെ നാമനിർദ്ദേശം ചെയ്തുവെന്നും ഷാങ് ജിയാൻവെയ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News