കുവൈത്തിൽ ഏയ്ഡ്സിനെ ചെറുക്കുന്നതിനായി വമ്പൻ പദ്ധതി; പ്രവാസികളെ നാടുകടത്തും

  • 01/05/2023

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പൗരന്മാർക്കും എച്ച്‌ഐവി ചികിത്സ സൗജന്യമായി നൽകുന്നുണ്ടെന്ന് എയ്ഡ്‌സ് ഓഫീസ് മേധാവിയും ആരോഗ്യ മന്ത്രാലയത്തിലെ എയ്‌ഡ്‌സിന്റെ ദേശീയ ലെയ്‌സൻ ഓഫീസറുമായ ഡോ. അൽ മുൻദിർ അൽ ഹസാവി സ്ഥിരീകരിച്ചു. അതേ സമയം, രോഗബാധിതരാണെന്ന് കണ്ടെത്തിയാൽ പ്രവാസികൾ നിയമങ്ങൾക്ക് അനുസൃതമായി രാജ്യം വിടാൻ ബാധ്യസ്ഥരാണ്. 

പ്രാദേശിക തലത്തിൽ രോഗബാധിതർക്ക് പരിചരണം നൽകുന്നതിനും വൈറസിനെ പ്രതിരോധിക്കുന്നതിലും കുവൈത്ത് വളരെയധികം മുന്നേറി കഴിഞ്ഞു. സന്നദ്ധ പരിശോധനകളുടെയും കൗൺസിലിംഗ് ക്ലിനിക്കുകളുടെയും എണ്ണം വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഡ്‌സിനെ പ്രതിരോധിക്കാൻ നാഷണൽ സ്ട്രാറ്റജി 2023/ 2027 ആരംഭിക്കുകയും ചെയ്യും. ചികിത്സാ മാർഗങ്ങൾ പിന്തുടർന്നാൽ രോഗിക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News