കുവൈത്തിൽ വ്യാപക പരിശോധന; നിരവധി നിയമ ലംഘകർ പിടിയിൽ

  • 01/05/2023

കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ സുരക്ഷാ ക്യാമ്പയിനുകൾ തീവ്രമാക്കി. പബ്ലിക് അതോറിറ്റി ഫോർ പബ്ലിക് ഫോഴ്‌സുമായി സഹകരിച്ച് സംയുക്ത കമ്മിറ്റിയാണ് പരിശോധന വ്യാപിപ്പിച്ചത്. അർദിയ വ്യാവസായിക പ്രദേശത്ത് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16 പേരാണ് പിടിയിലായത്.  15 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

 10 വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകൾ പൂട്ടിച്ചു. ഇവിടെ നിന്ന് സെവില്ല, അബ്ദുള്ള മുബാറക് എന്നിവിടങ്ങളിൽ ദിവസ വേതനക്കാരായി ജോലി ചെയ്യുന്ന 43 പേരെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി. ജലീബ് അൽ ഷുവൈഖ് മേഖലയിലും ആറ് നിയമ ലംഘകർ അറസ്റ്റിലായി. പിടികൂടിയവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News