സ്വദേശിയുടെ യുവാവിന്റെ വാഹനാഭ്യാസം; കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

  • 01/05/2023


കുവൈറ്റ് സിറ്റി : സ്വദേശി യുവാവ് കുവൈത്തിലെ തൈമ പ്രദേശത്തുവച്ച് വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് 59 കാരിയായ ശ്രീലങ്കൻ ഗാർഹിക തൊഴിലാളിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, സംഭവസ്ഥലത്തുവച്ചുതന്നെ ഇവർ മരണപ്പെട്ടു. അൽ-നയീം ഏരിയയിൽ അപകടം നടന്ന സ്ഥലത്ത്, കേസ് രജിസ്റ്റർ ചെയ്തു, 21 കാരനായ പൗരനെ തൈമ പോലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും അബദ്ധത്തിൽ കൊലപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News