2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ്

  • 02/05/2023

കുവൈത്ത് സിറ്റി: 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീരി ഉത്തരവ്. മാർച്ച് 19 ന് പുറപ്പെടുവിച്ച വിധിയിൽ ഭരണഘടനാ കോടതി പുനഃസ്ഥാപിച്ച 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടു കൊണ്ടാണ് അമിരി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മന്ത്രിസഭയുടെ കരട് ഉത്തരവിന് അംഗീകാരം ലഭിച്ചതിനെത്തുടർന്ന് അമീറിന് വേണ്ടി കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര, പ്രാദേശിക സാമ്പത്തിക മാറ്റങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഉയർന്ന താൽപര്യങ്ങളും സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടിയും ജനങ്ങളുടെ ആ​ഗ്രഹം മാനിച്ചും ഭരണഘടനയുടെ അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടതെന്ന് ഉത്തരവിൽ പറയുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News