കുവൈത്തിൽ 860 ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി; നിയമലംഘനങ്ങളുടെ പോയിന്റ് കൂടിയാൽ ലൈസൻസ് റദ്ദാകും

  • 02/05/2023



കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 860 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിർദ്ദിഷ്ട പോയിന്റുകളുടെ എണ്ണം കവിഞ്ഞ സാഹചര്യത്തിലാണ് നടപടി. ട്രാഫിക് നിയമലംഘനങ്ങളുടെ  മൊത്തം പോയിന്റുകളുടെ എണ്ണം 15 പോയിന്റിൽ എത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് പിൻവലിക്കുന്നതാണ് രീതി. 

ഇതിനുശേഷം വീണ്ടും പോയിന്റുകളുടെ എണ്ണം 12ൽ എത്തിയാൽ ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കപ്പെടും. മൂന്നാം തവണ പോയിന്റ് 10ൽ എത്തുമ്പോൾ ലൈസൻസ് ഒമ്പത് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെടും. നാലാമത്തെ സന്ദർഭത്തിൽ പോയിന്റ് എട്ടിൽ എത്തിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് പിൻവലിക്കപ്പെടും. വീണ്ടുമൊരിക്കൽ കൂടി എട്ട് പോയിന്റിൽ എത്തിയാൽ ലൈസൻസ് ശാശ്വതമായി റദ്ദാക്കപ്പെടുമെന്നും അധികൃതർ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News