കുവൈത്തിൽ വ്യാപകമായി കാണുന്ന ഔഷധ സസ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി പരിസ്ഥിതി അതോറിറ്റി

  • 02/05/2023


കുവൈത്ത് സിറ്റി: വേദന സംഹാരിയായി ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഏഞ്ചൽസ് ട്രമ്പറ്റ് എന്ന ഔഷധ സസ്യത്തെക്കുറിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ ചെടി വിഷമുള്ളതാണെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡാറ്റുറ ഇന്നോക്സിയ എന്ന ശാസ്ത്രീയ നാമമുള്ള ഈ കാട്ടുചെടി കുവൈത്തിൽ വളരെ വ്യാപകമാണ്. മഴക്കാലത്തിന് ശേഷം സജീവമായി കാണപ്പെടുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഒക്രയുടെ പഴങ്ങളോട് വളരെയധികം സാമ്യമുണ്ട്.  സോളനേസി കുടുംബത്തിൽപ്പെട്ട സസ്യങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. മഴ പെയ്താൽ തെരുവുകളിലും നടപ്പാതകളിലും പൂന്തോട്ടങ്ങളിലും സ്വാഭാവികമായി വളരുന്നതാണ് ഇതിന്റെ രീതി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News