ആറ് ടൺ പുകയില ഉത്പന്നങ്ങള്‍ പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 02/05/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ആറ് ടൺ പുകയില കണ്ടെത്തി. നോർത്തേൺ പോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുടെയും സതേൺ പോർട്ട് കസ്റ്റംസ് ഡയറക്ടറുടെയും മേൽനോട്ടത്തിൽ ഷുവൈക്ക് പോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഷുവൈക്ക് തുറമുഖത്ത് എത്തിയ കണ്ടെയ്‌നറിലുള്ളിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 5850 കിലോഗ്രാമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഷുവൈക്ക് തുറമുഖത്തെ ജീവനക്കാരുടെ പരിശ്രമത്തിനും ജാഗ്രതയ്ക്കും കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുള്‍ അസീസ് അൽ ഫഹദ് നന്ദി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News