സൗദി അറേബ്യയും കുവൈത്ത് തമ്മിലുള്ള റെയിൽവേ ലിങ്ക്; സിസ്ട്ര പഠനം നടത്തുന്നു

  • 03/05/2023



കുവൈത്ത് സിറ്റി: സൗദി അറേബ്യയ്ക്കും കുവൈത്തിനും ഇടയിൽ അതിവേഗ റെയിൽവേ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയാക്കാൻ സൗദി റെയിൽവേ കമ്പനിയും സൗദി ജനറൽ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ നിയോഗിച്ചു. ഗൾഫ് റെയിൽവേ ശൃംഖലയുടെ ഭാഗമായി സൗദി അറേബ്യയെ ഗൾഫ് രാജ്യങ്ങളുമായി റെയിൽ സംവിധാനം വഴി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി സംരംഭങ്ങൾക്ക് ശേഷമാണ് ഈ അപ്പോയിൻമെന്‍റെന്ന് മീഡ് മാഗസിൻ വ്യക്തമാക്കി.

റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽപ്പാതയുടെ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ ജൂലൈയിൽ സിസ്ട്രയെ നിയോഗിച്ചിരുന്നു. റിയാദിനും ദോഹയ്ക്കും ഇടയിലുള്ള ലൈൻ ഏകദേശം 550 കിലോമീറ്റർ നീളമുള്ളതാണ്. കൂടാതെ മാഗ്ലെവ് സാങ്കേതികവിദ്യ ഉപയോഗിക്കാനും കഴിയും. രാജ്യത്ത് ആസൂത്രണം ചെയ്ത റെയിൽവേ ശൃംഖലയുടെ ആദ്യഘട്ട പഠനത്തിനും വിശദമായ ഡിസൈൻ ജോലികൾക്കുമായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി പൊതു ടെൻഡർ വിളിച്ചിട്ടുണ്ട്. മെയ് 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News