പാപ്പിലോമ വാക്സിനേഷൻ ക്യാമ്പയിന് കുവൈത്തിൽ 35 കേന്ദ്രങ്ങൾ സജ്ജം

  • 03/05/2023


കുവൈത്ത് സിറ്റി: ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പയിൻ മെയ് പകുതിയോടെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പതിനും 45നും ഇടയിൽ പ്രായമുള്ള, സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ എല്ലാ വിഭാ​ഗങ്ങളും വാക്സിൻ സ്വീകരിക്കണം. രാജ്യത്തിന്റെ  വിവിധ മേഖലകളിൽ വാക്സിൻ നൽകുന്നതിനായി 35 ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ വാക്സിനേഷൻ നിരവധി അർബുദ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം നൽകുന്നതാണെന്ന്  പബ്ലിക് ഹെൽത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News