കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു

  • 03/05/2023



കുവൈത്ത് സിറ്റി: പുതിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കുവൈത്ത്. വിവിധ രാജ്യങ്ങളുമായി സഹകരണത്തിന് ഉപപ്രധാനമന്ത്രി  ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നല്‍കിയതായി മാൻപവര്‍ അതോറിറ്റി അറിയിച്ചു. തൊഴിലാളികളെ എത്തിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുകയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 

സ്വകാര്യ മേഖലയിലെ ജോലി സംബന്ധിച്ച് 2010-ലെ തൊഴിൽ നിയമവും തൊഴിൽ അവകാശങ്ങൾക്ക് പൂർണ സംരക്ഷണം നൽകുന്ന 2015-ലെ ഗാർഹിക തൊഴിൽ നിയമവും അടിസ്ഥാനമാക്കിയാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം. തൊഴിൽ വിപണിയിലെ ക്ഷാമം നികത്തുന്നതിനായി കുവൈത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കുന്നതിനും കൂടുതല്‍ വൈവിധ്യം ഉറപ്പാക്കുന്നതിനാണ് അതോറിറ്റിയുടെ പരിശ്രമങ്ങള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News