കുവൈറ്റ് റോഡുകളിൽ വാഹനാഭ്യാസം നടത്തുന്നവരുടെ ലൈസൻസ് പിൻവലിച്ച് ജയിലിലടക്കും

  • 03/05/2023

കുവൈറ്റ് സിറ്റി : പെർമിറ്റില്ലാതെ പൊതുനിരത്തുകളിൽ റേസിംഗ് നടത്തുന്നവർക്ക് തടവും ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കലും നടപ്പാക്കുമെന്ന്  ട്രാഫിക് ഡിപ്പാർട്മെന്റ്.  ട്രാഫിക് കാമ്പെയ്‌നുകൾ ശക്തമാക്കുക, ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുക , നിയമലംഘകരെ ട്രാഫിക്ക് കോടതിയിലേക്ക് റഫർ ചെയ്യുക, അവർക്കെതിരെ ജയിൽ ശിക്ഷകൾ നൽകുക, അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കൽ എന്നിവ തുടരുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News