കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; ഫിലിപ്പിനോ തൊഴിലാളികളുടെ മടങ്ങിവരവ് ജൂണില്‍

  • 03/05/2023



കുവൈത്ത് സിറ്റി: ഫിലിപ്പിയൻസ് തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി മാൻപവര്‍ അതോറിറ്റി. 
ഫിലിപ്പിയൻസ് തൊഴിൽ കരാറും കുവൈത്തിലേക്ക് സ്പെഷ്യലൈസ്ഡ് തൊഴിലാളികളെ അയക്കുന്നത് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം അവസാനം ഒരു ഔദ്യോഗിക ഫിലിപ്പിനോ പ്രതിനിധി സംഘം കുവൈത്തില്‍ എത്തുന്നുണ്ട്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെയും സ്പെഷ്യലൈസ്ഡ് തൊഴിലാളികളെയും കഴിഞ്ഞ ജനുവരി മുതൽ കുവൈത്തിലേക്ക് അയക്കുന്നത് നിർത്തി വച്ചിരുന്നു.  നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അടുത്ത മാസം മുതല്‍ ഫിലിപ്പിയൻസില്‍ നിന്നുള്ള തൊഴിലാളികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News