അൽ മുത്‌ലയിലെ 132 കിലോവോൾട്ട് ഹൈ പ്രഷര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി

  • 04/05/2023



കുവൈത്ത് സിറ്റി: അൽ മുത്‌ല നഗരത്തിലെ ആദ്യത്തെ 132 കിലോവോൾട്ട് ഹൈ പ്രഷര്‍ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. നാല്  സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിച്ചത്. സ്റ്റേഷനുകള്‍ അതിന്‍റെ പൈലറ്റ് പ്രോഗ്രാമുകൾ പൂർത്തിയാക്കി നഗരത്തിലെ എൻ 8 പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചു. ബാക്കിയുള്ള 132 കിലോ വോള്‍ട്ട് ഹൈ പ്രഷര്‍ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതി മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആകെ 36 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News