മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയർന്നു; കണക്കുകൾ

  • 04/05/2023



കുവൈത്ത് സിറ്റി: രാജ്യത്തെ താമസക്കാരുടെ എണ്ണത്തിലെ വർധനയും കുറവും വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത് വിട്ട് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. 1990 മുതൽ 2022 വരെയുള്ള കണക്കുകളിൽ പല രാജ്യങ്ങളിലെ പൗരന്മാരുടെ കാര്യത്തിലെ അസമത്വം തുറന്നുകാട്ടുന്നുണ്ട്. ജോർദാൻ, പലസ്തീൻ, ഇറാൻ, ഇറാഖ്, ലെബനൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.  മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ സിറിയയിൽ നിന്നുള്ളവർ അവരുടെ ശതമാനം നിലനിർത്തി.

എന്നാൽ, ഇന്ത്യ, സൗദി, ഫിലിപ്പിയൻസ്, ബം​ഗ്ലാദേശ് എന്നിങ്ങളിൽ നിന്നുള്ളവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ എണ്ണം 1990ലെ 181,832ൽ നിന്ന് 2022ൽ എത്തുമ്പോൾ 965,774 ആയി വർധിച്ചു. കുവൈത്തിലെ ഇന്ത്യക്കാരുടെ അനുപാതം 1990ലെ 8.45 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ 20.39 ശതമാനമായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഫിലിപ്പിനോകളുടെ എണ്ണം കഴിഞ്ഞ 32 വർഷത്തിനിടെ ഇരട്ടിയായാണ് കൂടിയത്. 1990-ൽ അവരുടെ എണ്ണം 40,868 അല്ലെങ്കിൽ 1.9 ശതമാനമായിരുന്നു. 2022ൽ അത് 274,777 അല്ലെങ്കിൽ 5.8 ശതമാനമായി ഉയർന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News