സാൽമിയയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

  • 04/05/2023

കുവൈറ്റ് സിറ്റി : സാൽമിയ മേഖലയിലെ അപ്പാർട്ട്‌മെന്റിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള സൈജു സൈമണിനെയും ഭാര്യയെയും വ്യാഴാഴ്ച രാവിലെയാണ് സാൽമിയയിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുടെ മൃതദേഹം അപ്പാർട്ട്‌മെന്റിനുള്ളിൽ കണ്ടെത്തിയപ്പോൾ,  സൈജു  തന്റെ അപ്പാർട്ട്‌മെന്റിന്റെ ഉയരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. സൈജു ആരോഗ്യമന്ത്രാലയത്തിൽ ആംബുലൻസ് ഡ്രൈവറായും ഭാര്യ സ്‌കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News