ഓൺലൈൻ തട്ടിപ്പ്; വീണ്ടും മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

  • 04/05/2023


കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. ഡാറ്റ ഹാക്കിംഗിന് ഇരയാകാതിരിക്കാൻ സോഷ്യൽ മീഡിയ വഴി അപരിചിതർ അയക്കുന്ന സംശയാസ്പദവും സുരക്ഷിതമല്ലാത്തതുമായ സന്ദേശങ്ങളോ ലിങ്കുകളോ കൈകാര്യം ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹീദ് അൽ ഖന്ധാരി മുന്നറിയിപ്പ് നൽകി. 

കുവൈത്ത് ഓയിൽ കമ്പനിയുടെ 'നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ സൈബർ ഇടത്തിനായി ഒരുമിച്ച്' എന്ന ക്യാമ്പയിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർസ്‌പേസിന്റെ അപകടങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇന്റർനെറ്റും ആപ്ലിക്കേഷനുകളും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും മാതാപിതാക്കളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവന്യൂസ് മാളിൽ ക്യാമ്പയിൻ നടത്തുന്നത്. സൈബർ കുറ്റകൃത്യത്തിന് വിധേയരാകുമ്പോൾ സ്വീകരിക്കേണ്ട ശരിയായ മാർ​ഗങ്ങളെ കുറിച്ചും അവബോധം നൽകുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News