കടകളും റസ്റ്റോറന്റുകളും ഫാർമസികളും അർദ്ധരാത്രി 12 മണിയോടെ അടയ്ക്കാൻ നിർദേശം

  • 04/05/2023

കുവൈത്ത് സിറ്റി: കടകളും റസ്റ്റോറന്റുകളും ഫാർമസികളും ഉൾപ്പടെയുള്ള അർദ്ധരാത്രി 12 മണിയോടെ അടയ്ക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തീരുമാനം നടപ്പാക്കാൻ കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും സുരക്ഷാ ഡയറക്ടർമാർക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷ, ഓപ്പറേഷൻസ്, ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജീബ് നിർദ്ദേശം നൽകി. അർദ്ധരാത്രിക്ക് ശേഷം ജനവാസ മേഖലകളിൽ ഇവ പ്രവർത്തിക്കേണ്ടെന്നാണ് നിർദേശം.

പ്രധാന ജംഇയകൾക്കും  ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്ന കടകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവയ്ക്കും ജോലി പരിമിതപ്പെടുത്താം. അർദ്ധരാത്രിക്ക് ശേഷം റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന ഫുഡ് ട്രക്കുകൾക്കും തുറക്കാതെ ഓർഡറുകൾ മാത്രം സ്വീകരിക്കുന്ന റസ്റ്റോറന്റുകൾക്ക് തീരുമാനം ബാധകമാണ്. അഥേസമയം, നേരിട്ടുള്ള വിൽപ്പനയോ ഓൺ-സൈറ്റ് ഡെലിവറിയോ ഇല്ലാതെ ഓർഡറുകൾ ഡെലിവർ ചെയ്യാൻ പ്രത്യേക സേവന വാതിലുകളുമുള്ള സ്റ്റോറുകളെ അനുവദിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News