റോബോട്ട് നീൽ ഹാർബിസണിന്റെ പ്രഭാഷണത്തിന് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 04/05/2023

കുവൈത്ത് സിറ്റി: ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ സിഇഒ ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കാൻ കുവൈത്ത്. മെയ് 22ന്  കോർട്ട്‌യാർഡ് മാരിയറ്റ് ഹോട്ടലിലാണ് ഉച്ചകോടി നടക്കുക. ലോകത്തിൽ ആദ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട റോബോട്ടായ നീൽ ഹാർബിസൺ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും അത് മനുഷ്യന്റെ പ്രയോജനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നും എന്ന  വിഷയത്തിൽ പ്രഭാഷണം നടത്തും. നിലവിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും അതിന്റെ സ്വാധീനവും മറികടക്കേണ്ട പ്രധാന വെല്ലുവിളികളുമെല്ലാം ഉച്ചകോടിയിൽ ചർച്ചയാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News