നാല് രാജ്യങ്ങളുമായി തൊഴിൽ കരാറിൽ ഒപ്പിടാൻ കുവൈത്ത്

  • 04/05/2023

കുവൈത്ത് സിറ്റി: പുതിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ വേ​ഗത്തിലാക്കി മാൻപവർ അതോറിറ്റി. വിവിധ രാജ്യങ്ങളുമായി സഹകരണത്തിന് ഉപപ്രധാനമന്ത്രി  ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകിയിരുന്നു. തൊഴിലാളികളെ എത്തിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. 

പ്രത്യേക മേഖലകളിലേക്ക് ബൾഗേറിയ, കിർഗിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ തുടരുന്നുണ്ട്. ഇതിനൊപ്പം തന്നെ സിയറ ലിയോൺ, നൈജീരിയ, ബെനിൻ, എത്യോപ്യ എന്നീ രാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെക്കാൻ കുവൈത്ത് തയാറെടുക്കുകയാണ്. വിദഗ്ധ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന പുതിയ രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ സാധ്യതകൾ വികസിപ്പിക്കുന്നതിന് ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News