സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ ചിക്കൻ പോക്സ്; ആശങ്കപ്പെടേണ്ടെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

  • 05/05/2023



കുവൈത്ത് സിറ്റി: ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനികൾക്കിടയിൽ ചിക്കൻ പോക്സ് പടർന്ന വിഷയം നിയന്ത്രണത്തിലായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോ​ഗ്യ വൃത്തങ്ങൾ വ്യക്തമാക്കി. രോഗബാധിതരായ കേസുകൾ കണ്ടെത്തുന്നതിൽ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള ഏകോപനത്തോടെ പ്രവർത്തനം നടത്തി.മിക്ക കുട്ടികളും രോഗബാധിതരാകുകയും ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്തതായും അധികൃതർ വിശദീകരിച്ചു.

രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണവും അണുബാധ പകരുന്ന സൈറ്റുകളും അറിയുന്നതിനും ആരോ​ഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരും. കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഒരു വൈറൽ അണുബാധയാണ് ചിക്കൻപോക്‌സ്. പനിക്കൊപ്പം ചെറിയ കുമിളകൾ അല്ലെങ്കിൽ പാടുകൾ എന്നിവ കാണപ്പെടുന്നതായണ് ലക്ഷണങ്ങൾ. കുട്ടികളിൽ അണുബാധ ഗുരുതരമല്ല. കാരണം അവർ പ്രശ്നങ്ങളില്ലാതെ മെച്ചപ്പെടുന്ന സാഹചര്യമാണെന്നും ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News