കുവൈത്തിൽ ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ​ഗാർഡുകളെ നിയമിക്കാൻ ശുപാർശ

  • 05/05/2023



കുവൈത്ത് സിറ്റി: മുങ്ങി മരണങ്ങളും മറ്റ് അപകടങ്ങളും തടയുന്നതിനായി ജീവനക്കാരെയും ലൈഫ് ഗാർഡുകളെയും നിയമിക്കാൻ ശുപാർശ ചെയ്ത് ബീച്ചസ് പ്രൊട്ടക്ഷൻ കമ്മിറ്റി. സ്വകാര്യ ചാലറ്റുകളിൽ ഉൾപ്പെടെ എല്ലാ തടസങ്ങളും നീക്കം ചെയ്യുക ചെയ്യണമെന്നാണ് കമ്മിറ്റി മുനിസിപ്പാലിറ്റി മന്ത്രാലയത്തോട് ശുപാർശ ചെയ്തിട്ടുള്ളത്. 2022 ജൂൺ 13ന് മന്ത്രിസഭ ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും പ്രസക്തമായ വിഷയവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളുടെ അംഗത്വം നൽകാനും തീരുമാനിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News