മൊറോക്കോ ഹൈവേയിലേക്ക് മുകളിൽ നിന്ന് പാസഞ്ചർ ബസ് പതിച്ച് അപകടം; വൻ ദുരന്തം ഒഴിവായി

  • 05/05/2023

കുവൈത്ത് സിറ്റി: മഗ്രിബ് എക്‌സ്‌പ്രസ് വേയിലേക്കുള്ള ഫോർത്ത് റിംഗ് ഇന്റർസെക്ഷന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് പതിച്ച് അപകടം. ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അൽ അഹമ്മദി നഗരത്തിലേക്കുള്ള മഗ്രിബ് എക്‌സ്‌പ്രസ്‌വേയിൽ ഗതാഗതം ഏറെ നേരത്തക്ക് തടസപ്പെടുകയും ചെയ്തു. നാലാമത്തെ റിംഗ് പാലത്തിന് മുകളിൽ നിന്ന് മൊറോക്കോ ഹൈവേയുടെ അരികിലേക്ക് ഒരു പാസഞ്ചർ ബസ് വീണതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. അതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് വീഴാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News