സുഡാന് സഹായവുമായി കുവൈത്തിന്റെ രണ്ടാമത്തെ വിമാനവും പുറപ്പെട്ടു

  • 06/05/2023




കുവൈത്ത് സിറ്റി: സുഡാന് കൈത്താങ്ങുമായി കുവൈത്ത്. സുഡാനിലേക്കുള്ള കുവൈത്ത് എയർ ബ്രിഡ്ജിന്റെ രണ്ടാമത്തെ വിമാനം പത്ത് ടൺ മെഡിക്കൽ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവുമായി വെള്ളിയാഴ്ച പോർട്ട് സുഡാൻ വിമാനത്താവളത്തിൽ എത്തി. അതേസമയം, സുഡാനിലെ ആശുപത്രികൾക്ക് മെഡിക്കൽ, ചികിൽസാ സഹായങ്ങൾ നൽകുന്നത് തുടരാനുള്ള തീരുമാനത്തിലാണ് കുവൈത്ത്. വിമാനങ്ങൾ അയയ്ക്കുന്നത് മെയ് 14 വരെ നീട്ടിയിട്ടുണ്ട്. 

കുവൈത്ത് എയർ ബ്രിഡ്ജിന്റെ രണ്ടാമത്തെ വിമാനം പോർട്ട് സുഡാൻ എയർപോർട്ടിൽ എത്തിയെന്നും കുവൈത്ത് സുഡാന് അരികില്‍ തന്നെയുണ്ടെന്നും അംബാസിഡര്‍ അല്‍ ദാഫിരി പറഞ്ഞു. നേരത്തെ, മെയ് എട്ട് വരെയാണ് വിമാനങ്ങള്‍ അയ്ക്കാൻ തീരുമാനിച്ചത്. എന്നാല്‍, ഇത് മെയ് 14 വരെ നീട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News