കുവൈറ്റ് ഇരുമ്പ് സ്ക്രാപ്പുകളുടെ കയറ്റുമതി തടയുന്നു

  • 06/05/2023



കുവൈത്ത് സിറ്റി: ഇരുമ്പ് അസംസ്‌കൃത വസ്തുക്കളുടെ ശേഖരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ക്രാപ്പിന്റെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചുകൊണ്ട് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച മുതലാണ് കയറ്റുമതി നിരോധനം നിലവിൽ വന്നത്. 2023ലെ മന്ത്രിതല പ്രമേയം നമ്പർ 67ന്റെ ആർട്ടിക്കിൾ രണ്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരുമ്പ് വില പിടിച്ച് നിർത്തുന്നതിനും രാജ്യത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News