ജലീബിലെ വ്യാജ കമ്പനിയിൽ റെയ്ഡ് നടത്തി ആഭ്യന്തര മന്ത്രാലയം

  • 06/05/2023


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യാജ കമ്പനിയിൽ റെയ്ഡ് നടത്തി ആഭ്യന്തര മന്ത്രാലയം. റെസിഡൻസി സ്റ്റാമ്പ് ചെയ്ത് നൽകുന്നത് ഉൾപ്പെടെ പണം വാങ്ങി കൊണ്ട് അനധികൃത പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. നിരോധിത ലിസ്റ്റിൽ തൊഴിലവസരങ്ങളായി രേഖപ്പെടുത്തിയ 89 റെസിഡൻസികളാണ് വ്യാജ കമ്പനി രജിസ്റ്റർ ചെയ്തിരുന്നത്. കമ്പനി പ്രവർത്തിപ്പിച്ചിരുന്നവരെ തുടർനടപടികൾക്കായി  ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. കൂടാതെ, ഹവല്ലി മേഖലയിൽ റെസിഡൻസി നിയമം ലംഘിച്ച ആറ് പ്രവാസികൾക്കെതിരെ സംയുക്ത കമ്മിറ്റി നടപടിയെടുത്തു. നിയമലംഘകരെ പിടികൂടുകയും പിന്നീട് അവർക്കെതിരെ തുടർനടപടികൾക്കായി  ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News