മഹ്ബൂലയിൽ തീപിടിത്തം; നാല് പ്രവാസികൾക്ക് പൊള്ളലേറ്റു

  • 06/05/2023


കുവൈത്ത് സിറ്റി: മഹ്ബൂല പ്രദേശത്തെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 4 പ്രവാസികൾക്ക് പൊള്ളലേറ്റു.  മഹ്ബൂല പ്രദേശത്ത് എട്ട് നിലകളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. മംഗഫ്, ഫഹാഹീൽ അഗ്നിശമന കേന്ദ്രങ്ങൾ ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തമുണ്ടായ ഏഴാമത്തെ നിലയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. 

എല്ലാവരെയും രക്ഷാപ്രവർത്തനത്തിലൂടെ ഒഴിപ്പിച്ചതായും നാല് പേർക്ക് പൊള്ളലേറ്റുവെന്നും അധികൃതർ അറിയിച്ചു. അതേസമയം, ജവാഹിർ കബ്ദ് മേഖലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുവൈത്തി പൗരൻ മരണപ്പെട്ടു. കബ്ദ് ഫയർ സ്റ്റേഷനിൽ നിന്ന് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ  വാഹനവും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടമെന്ന് കണ്ടെത്തി. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് മരണപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News