പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 06/05/2023



കുവൈത്ത് സിറ്റി:  പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തിയതായി ആരോ​ഗ്യ മന്ത്രാലയം. ബ്ലഡ് ട്രാൻസ്ഫ്യൂഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായാണ് ആരോഗ്യ മന്ത്രാലയം പ്രവാസികൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തിയത്. ബ്ലഡ് ബാഗുകളും ഇതുമായി ബന്ധപ്പെട്ട സേവനവും ലഭിക്കുന്ന ഏതൊരു പ്രവാസിക്കും ഓരോ ബാഗിനും 20 ദിനാർ വീതം ഫീസ് ഈടാക്കും. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡിപ്പാർട്ട്മെന്റ്ലബോറട്ടറികളിൽ നടത്തുന്ന വിവിധ ലബോറട്ടറി പരിശോധനകൾക്കും ആരോ​ഗ്യ മന്ത്രാലയം ഫീസ് ചുമത്തും. ഓരോ ബ്ലഡ് ബാഗിനും അതിന്റെ ഡെറിവേറ്റീവുകൾക്കും 20 കുവൈത്തി ദിനാർ വീതം ഈടാക്കും. വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഫീസ് ഇരട്ടിയാകും. അടിയന്തര സാഹചര്യങ്ങളിലോ കാൻസർ രോഗികൾ, കുട്ടികൾ, മറ്റ് മാനുഷിക കേസുകൾ വരുമ്പോൾ ഫീസ് ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.

കുവൈത്തികൾ , അത്യാഹിത അല്ലെങ്കിൽ ഗുരുതര കേസുകൾ, കാൻസർ കേസുകൾ, കുവൈറ്റ് ഇതര രോഗികളുടെ കുട്ടികൾ, മറ്റ് മാനുഷിക കേസുകൾ എന്നിവർക്ക്  രക്തബാഗുകൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തിൽ ഉൾപ്പെടുന്നില്ലെന്നും , ഓരോ ബ്ലഡ് ബാഗിനും അതിന്റെ ഡെറിവേറ്റീവുകൾക്കും ഒരു ദാതാവുണ്ടെങ്കിൽ രോഗിയെ എല്ലാ ഫീസിൽ നിന്നും ഒഴിവാക്കുമെന്ന്  മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News