കുവൈത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പ്രമേഹബാധിതർ

  • 07/05/2023



കുവൈത്ത് സിറ്റി: രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. രാജ്യത്ത് 70 ശതമാനത്തോളമായി കൂടുന്ന അമിതവണ്ണമുള്ളവരുടെ രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. ശാരീരിക പ്രവർത്തനങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണക്രമവും രോ​ഗത്തിന്റെ കാരണങ്ങളാണ്. അമിത വണ്ണവും പ്രമേഹവും എന്ന ടൈറ്റിലിൽ അൽ അമിരി ഹോസ്പിറ്റലിൽ ഡയബറ്റിസ് യൂണിറ്റ് സംഘടിപ്പിച്ച പത്താമത്തെ കോൺഫറൻസിലാണ് വിദ​ഗ്ധർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

കുവൈത്തിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള നിരവധി കൺസൾട്ടന്റുമാർ കോൺഫറൻസിൽ പങ്കെടുത്തു. പ്രമേഹം, അമിതവണ്ണം എന്നിവയുടെ വ്യാപനത്തെക്കുറിച്ചും പ്രാദേശികമായും ആഗോളതലത്തിലും ഉണ്ടാകുന്ന ഒന്നിലധികം സങ്കീർണതകളെക്കുറിച്ചും ഡോക്ടർമാർ രണ്ട് ദിവസങ്ങളിലായി ചർച്ച ചെയ്തു. ഇതൊരു പ്രധാന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്നു. പ്രമേഹം ഹൃദയാഘാതം ഉൾപ്പെടെയുള്ളവയ്ക്കും കാരണമാകുന്നുണ്ട്. ചികിത്സ അവഗണിക്കുന്നതിനെതിരെയും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News