ദജീജിൽ പ്രവാസികൾക്കായി മൂന്നാമത്തെ ആശുപത്രി; സ്ഥലത്തിനായി ദമാൻ ഹോസ്പിറ്റൽസ് കരാർ ഒപ്പിട്ടു

  • 07/05/2023



കുവൈത്ത് സിറ്റി: ദജീജിൽ പ്രവാസികൾക്കായി മൂന്നാമത്തെ ആശുപത്രി നിർമ്മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ കരാർ ഒപ്പിട്ടു. ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ദമാൻ) മൂന്നാമത്തെ ആശുപത്രിയുടെ ഭൂമി സ്വീകരിക്കുന്നതിന് ധനമന്ത്രാലയത്തിലെ സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്‌മെന്റുമായാണ് പാട്ടക്കരാർ ഒപ്പുവച്ചത്. 

മൂന്നാമത്തെ ഭൂമി കരാറിൽ ഒപ്പിടുന്നത് കമ്പനിയുടെ ആരോഗ്യ ശൃംഖല വിപുലീകരിക്കുന്നതിനും ആരോഗ്യ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഭാവിയിൽ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് ദമാൻ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 50,000 ചതുരശ്ര വിസ്തീർണ്ണമുള്ള മൂന്നാമത്തെ ആശുപത്രി കെട്ടിടത്തിന് ആവശ്യമായ എഞ്ചിനീയറിംഗ് ഡിസൈൻ പ്രക്രിയ കമ്പനി ഉടൻ ആരംഭിക്കും. കുവൈത്തിന്റെ വിവിധ മേഖലകളിൽ കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പുറമേ, ആകെ സൗകര്യങ്ങളുടെ എണ്ണം മൂന്ന് ആശുപത്രികളിലും 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News