കുവൈത്ത് വിമാനത്താവളത്തിൽ എയർ നാവിഗേഷൻ വികസനത്തിന് 28 ദശലക്ഷം ദിനാർ അനുവദിച്ചു

  • 07/05/2023



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ നാവിഗേഷൻ സേവനങ്ങളും ഉപകരണ മേഖലയും വികസിപ്പിക്കുന്നതിനുള്ള ഒരു സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. 28 മില്യൺ ദിനാറിലധികം വിലമതിക്കുന്ന മൂന്ന് കരാറുകൾ പഠിക്കുകയും ഉടൻ ഒപ്പിടാനുള്ള തയ്യാറെടുപ്പിലുമാണ് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും മികച്ച എയർ നാവിഗേഷനും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് പദ്ധതി. പ്രത്യേകിച്ചും എയർപോർട്ടിലൂടെയുള്ള വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വർധനവ് പരി​ഗണിച്ചാണ് ഈ നീക്കമെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു. വ്യോമഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ക്രമവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News