റുമൈതിയയിലെ ഒരു വീടിനു മുന്നിൽ സംശയാസ്പദമായ ചെടി കണ്ടെത്തി

  • 07/05/2023



കുവൈത്ത് സിറ്റി: ലഹരി നൽകുന്ന ചെടിയെന്ന് സംശയിക്കുന്ന ഒരു പ്ലാന്റ് റുമൈതിയ പ്രദേശത്ത് കണ്ടെത്തിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ലഭിച്ചത് അനുസരിച്ച് ഹവല്ലി പൊലീസ് ഇടപെടുകയും വിഷയം കൈകാര്യം ചെയ്യുകയും ചെയ്തു. താമസമില്ലാത്ത വീടിന്റെ വാതിലിന് മുന്നിൽ നട്ടുപിടിപ്പിച്ച ദതുര ചെടിയാണ് പൊലീസ് കണ്ടെത്തിയത്. ആൻറി നാർക്കോട്ടിക് നിയമം അനുസരിച്ച് ആരാണ് ആ ചെ‌ടി നട്ടുപിടിപ്പിച്ചതെന്ന് കണ്ടെത്താൻ സമീപമുള്ള വീടുകളിലെ ഉൾപ്പെടെ ക്യാമറകൾ പരിശോധിക്കുകയും വീടിന്റെ ഉമടയെ വിളിച്ചുവരുത്തുമെന്നും അധികൃതർ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News