സ്വർണ്ണത്തിന്റെ ഡിമാൻഡിൽ വൻ കുതിച്ചുച്ചാട്ടം;കുവൈത്തിൽ പ്രവാസികളും സ്വദേശികളും വാങ്ങിക്കൂട്ടിയത്..

  • 08/05/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിലെ പൗരന്മാരുടെയും താമസക്കാരുടെയും കൈവശമുള്ള സ്വർണ്ണത്തിന്റെ തോത് വർധിച്ചുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ. വാർഷിക അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ നടപ്പുവർഷത്തിന്റെ ആദ്യ പാദത്തിലും ഇതേ വാങ്ങൽ നിരക്ക് തന്നെയാണ് ഉണ്ടായത്. 2022ൽ പൗരന്മാരും താമസക്കാരും ചേർന്ന് മൊത്തം സ്വർണം വാങ്ങിയതിന്റെ കണക്കുകൾ പ്രകാരം വിപണിയിൽ ഏകദേശം 18.8 ടൺ സ്വർണത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ട്.

2021ലെ കുവൈത്ത് മാർക്കറ്റിന്റെ വാങ്ങലുകളെ അപേക്ഷിച്ച് 2.3 ടൺ മൂല്യത്തിൽ, 14 ശതമാനം വർധനവാണ് 2022ൽ ഉണ്ടായത്. 2021ൽ ഇത് ഏകദേശം 16.5 ടൺ മാത്രമായിരുന്നു. 2023 ന്റെ ആദ്യ പാദത്തിൽ പൗരന്മാരും താമസക്കാരും 4.1 ടൺ സ്വർണ്ണമാണ് വാങ്ങിയത്. 2021 രണ്ടാം പാദത്തിലെ 4.4 ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022 ന്റെ രണ്ടാം പാദത്തിൽ കുവൈത്തിൽ സ്വർണത്തിന്റെ ആവശ്യകത ഉയരാൻ തുടങ്ങിയെന്നും വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News