കുവൈത്തിലേക്ക് പ്രവാസികൾക്കുള്ള സ്‌മാർട്ട് റിക്രൂട്ട്‌മെന്റ് വൈകുന്നു

  • 08/05/2023

കുവൈത്ത് സിറ്റി: നൈപുണ്യമുള്ള പ്രവാസി തൊഴിലാളികൾക്കായുള്ള സ്മാർട്ട് റിക്രൂട്ട്‌മെന്റ് പ്രോജക്റ്റ് പദ്ധതിയുടെ  ലോഞ്ച് ആറ് മാസത്തേക്ക് മാറ്റിവച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നേരത്തെ പദ്ധതി ആരംഭിക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചിരുന്നത്. വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന കുവൈത്ത് പ്രാദേശിക തൊഴിൽ വിപണിക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. പദ്ധതി കുറഞ്ഞത് 20 വൊക്കേഷണൽ ടെസ്റ്റുകളെങ്കിലും ഓട്ടോമേറ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

കുവൈത്തിൽ ജോലിക്കായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളിയുടെ യഥാർത്ഥ വൈദഗ്ധ്യം ഓട്ടോമേറ്റഡ് ടെസ്റ്റ് സിസ്റ്റം അളക്കുകയും ജോലിക്കായി കുവൈത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പരീക്ഷയിൽ വിജയിക്കുകയും ചെയ്യണം. സുപ്രിം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന് അയച്ച കത്തിൽ, ഡവലപ്മെന്റ് പ്ലാൻ ടീം അംഗങ്ങളുമായി ചില സർക്കാർ ഏജൻസികളുടെ നിസ്സഹകരണം കാരണം വിദഗ്ധ തൊഴിലാളികൾക്കായുള്ള പദ്ധതി ആരംഭിക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കാൻ അനുമതി മാൻ പവർ അതോറിറ്റി തേടുകയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News