ശബ്ദം റെക്കോർഡ് ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്തിലെ സൈബർ സുരക്ഷാ വിദഗ്ധർ

  • 08/05/2023

കുവൈത്ത് സിറ്റി: വോയ്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകളിലൂടെ ശബ്ദത്തിന്റെ ടോണിന്റെ മാറ്റിയുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി സുരക്ഷാ വിദ​ഗ്ധർ. ഫോൺ എടുത്താൽ കോൾ റെക്കോർഡ് ചെയ്യപ്പെടും. പിന്നീട് ഈ ശബ്ദം ഉപയോ​ഗിച്ച് ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ വിളിച്ച് പണം കൈമാറാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ് ശബ്ദം മാറ്റുന്നത്. സാങ്കേതിക വികസനവും സൈബർ ആക്രമണങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിഷയത്തിൽ സൈബർ സുരക്ഷാ വിദഗ്ധൻ എഞ്ചിനീയർ സാലിഹ് അൽ ഷമ്മരി വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള ഹാക്കർമാർ ശബ്ദങ്ങളെ അനുകരിക്കുന്നതിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് തുടങ്ങിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News