നാടുകടത്തിയ പ്രവാസി കുവൈത്തിൽ തിരിച്ചെത്തി, രക്ഷപ്പെടാൻ ശ്രമം; ഉദ്യോഗസ്ഥർക്കെതിരെ നടപടി

  • 08/05/2023


കുവൈറ്റ് സിറ്റി : വർഷങ്ങൾക്ക് മുമ്പ് നാടുകടത്തപ്പെട്ട പ്രവാസി  വ്യാജ പാസ്‌പോർട്ടുമായി പുതിയ ജോലിക്കായി വിസയുമായി കുവൈത് എയർപോർട്ടിൽ തിരിച്ചെത്തി. ഏഷ്യക്കാരനായ വ്യക്തിയെ വർഷങ്ങൾക്ക് മുമ്പ് നാടുകടത്തുകയും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് പുതിയ  "ജോലി" വിസ  നേടിയാണ്  കുവൈത്തിൽ തിരിച്ചെത്തിയത്.  എയർപോർട്ടിൽ  "പാസ്‌പോർട്ട് കൗണ്ടറിൽ" സുരക്ഷാ ഉദ്യോഗസ്ഥർ വിരലടയാളം  പരിശോധിച്ചപ്പോൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന്  വിലക്കിയിരുന്നതായും നേരത്തെ തന്നെ നാടുകടത്തിയിരുന്നതായും വ്യക്തമായി. 

"വിമാനത്താവളത്തിലെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ,  എൻട്രി വിസയും  ക്രിമിനൽ റെക്കോർഡും എങ്ങനെ നേടിയെന്ന് കണ്ടെത്താനും എയർപോർട്ട് അന്യോഷണ വിഭാഗത്തിന് കൈമാറി, അന്യോഷണത്തിനും ചോദ്യം ചെയ്യലിനും ഇടയ്ക്ക് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ ട്രാൻസിറ്റ് ഹാളിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്യോഷണത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയാളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞു. 

ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനായി ഒരു പുതിയ ടിക്കറ്റ് ബുക്ക് ചെയ്‌തുവെന്നും ഇന്ന് വൈകുന്നേരം അദ്ദേഹത്തെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ വ്യക്തമാക്കി, അതോടൊപ്പം ജോലി- എൻട്രി  വിസ അനുവദിക്കുന്നതിന് മുൻപ് പ്രവാസികളുടെ ക്രിമിനൽ റെക്കോർഡുകൾ പരിശോധിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഡ്യൂട്ടി നിർവ്വഹണത്തിലെ അനാസ്ഥ കാരണം പ്രതി രക്ഷപ്പെടാൻ ഇടയായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News