അമീർസ് കപ്പ് ഫൈനല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

  • 09/05/2023



കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് ദി അമീർസ് കപ്പിന്റെ ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ജാബർ ഇന്റർനാഷണൽ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള സ്റ്റേഡിയം ശുചീകരണവും അലങ്കാരങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കി. ഫീൽഡ് ടീം സ്റ്റേഡിയത്തിന്റെ ചുറ്റളവിലും തെരുവുകളിലും റോഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നതായി ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറും സേവന മേഖലാ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ മെഷാൽ അൽ  അസ്മി പറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News