കാർ ഇൻഷുറൻസ് പോളിസി; കുവൈത്തിൽ സംയുക്ത ഏകോപന സമിതി രൂപീകരിച്ചു

  • 09/05/2023



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെയും സംയുക്ത ഏകോപന സമിതി രൂപീകരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിനായുള്ള സുപ്രീം കമ്മിറ്റി ചെയർമാൻ. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഡെപ്യൂട്ടി ഹെഡ് അബ്ദുള്ള നബീൽ അൽ സിനാൻ ആണ് നേതൃത്വം നൽകുക. ബ്രിഗേഡിയർ ജനറൽ മിഷാൽ മുരിബെദ് അൽ മുതൈരി, ബ്രിഗേഡിയർ ജനറൽ സലേം മുഹമ്മദ് അൽ അജ്മി, കേണൽ തലാൽ ഷബീബ് അൽ ഷബക്ക്, കേണൽ മിഷാൽ മുഹമ്മദ് അൽ തമർ, കേണൽ ഖാലിദ് അബ്ദുള്ള അൽ അദ്വാനി, , കേണൽ ബാഷർ ഇബ്രാഹിം ഹാഷിം, കേണൽ യൂസഫ് മഹ്ദി അൽ ഹദ്ദാദ് എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികൾ. 

തലാൽ മുഹമ്മദ് അൽ മുഹറബ്, ജമാൽ യൂസഫ് അൽ ഹൂലി, ജമാൽ ഹമ്മൂദ് അൽ ഒമാനി, അഹമ്മദ് അബ്ദുൾ റസാഖ് അൽ യാസിൻ, സുലൈമാൻ അൽ കന്ദരി, ഇസ ഒമ്രാൻ അബ്ദുൽ കരീം എന്നിവർ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ പ്രതിനിധികളാകും. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരി​ഗണിച്ച് പുതിയ കാർ ഇൻഷുറൻസ് പോളിസിയുടെ വർദ്ധനവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം നമ്പർ 25/2023ൽ അനുശാസിക്കുന്ന പഠനം സമിതി പൂർത്തിയാക്കുമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News