ബ്ല​ഡ് ബാ​ഗിന് ഫീസ്; താമസക്കാരോടുള്ള വിവേചനത്തിനെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്

  • 09/05/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ താമസക്കാരുടെ ആരോഗ്യ അവകാശങ്ങളിൽ പുതിയ വിവേചനപരമായ നടപടികൾ ഏർപ്പെടുത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്. ബ്ലഡ് ബാഗുകൾ ലഭിക്കുന്നതിനും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ലബോറട്ടറികളിൽ നടക്കുന്ന ലബോറട്ടറി പരിശോധനകൾക്ക് ഫീസും ചുമത്തിയ സംഭവത്തിലാണ് മനുഷ്യവകാശ സംഘടന രം​ഗത്ത് വന്നിട്ടുള്ളത്.

ആരോഗ്യ അവകാശങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ ഉറപ്പാക്കണമെന്നുുള്ള അന്താരാഷ്ട്ര ബാധ്യതകൾ ഈ തീരുമാനത്തിലൂടെ ആരോഗ്യ മന്ത്രാലയം അവഗണിക്കുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.  താമസക്കാരോട് വിവേചനം കാണിക്കുകയും ആരോഗ്യ രം​ഗത്ത് ഉയർന്ന നിലവാരം കൈവരിക്കുന്നതിന് പകരം വിവേചനരഹിതമായ സമീപനത്തിലൂടെ അവകാശം തടയുകയുമാണ് മന്ത്രാലയം ചെയ്യുന്നത്. ആരോഗ്യ അവകാശങ്ങളുടെ അടിസ്ഥാന വശങ്ങൾ ലംഘിക്കുന്ന ഈ തീരുമാനങ്ങൾ അത്ഭുതപ്പെടുത്തിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News