വീടുകളിലേക്ക് തപാൽ എത്തിക്കുന്നതിന് ഫീസ് ചുമത്തി കുവൈറ്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം

  • 09/05/2023



കുവൈത്ത് സിറ്റി: മറ്റ് തപാൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാതെ വീടുകളിലേക്ക് തപാൽ എത്തിക്കുന്നതിന് ഫീസ് ചുമത്തി കമ്മ്യൂണിക്കേഷൻ മന്ത്രാലയം. ക്ലിയറൻസ്, മുൻകൂർ കസ്റ്റംസ് റിലീസ്, ഗതാഗതം, തരംതിരിക്കൽ, ഡെലിവറി, വിതരണം, പാഴ്സലുകൾ, എക്സ്പ്രസ് മെയിൽ, തപാൽ പാക്കേജുകൾ എന്നിവ ഒരു കമ്പനിക്ക് നൽകാനുള്ള ടെൻഡർ നൽകിയിരുന്നു. എന്നാൽ, പാഴ്സലുകളുടെയും എക്സ്പ്രസ് മെയിലുകളുടെയും രസീത് അൽ മസായേലിലേക്ക് പരിമിതപ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചതായി വൃത്തങ്ങൾ വിശദീകരിച്ചു. മികച്ച തപാൽ സേവനങ്ങൾ വഴി കത്തുകളും പാഴ്സലുകളും ശേഖരിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും എത്തിക്കുന്നതിനും അൽ മസായേൽ കേന്ദ്രം പ്രവർത്തിക്കും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News