ഗോ ഫസ്റ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ

  • 09/05/2023



കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. ഫ്ലൈറ്റുകളുടെ പെട്ടെന്നുള്ള റദ്ദാക്കലും ഐബിസിയുടെ കീഴിൽ ഗോ എയർലൈൻസ് (ഇന്ത്യ) ലിമിറ്റഡ് (ഗോ ഫസ്റ്റ്) കോർപ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയ ആരംഭിക്കുന്നതും കണക്കിലെടുത്താണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടപടി സ്വീകരിച്ചത്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നൽകണമെന്ന് 1937-ലെ എയർക്രാഫ്റ്റ് വ്യവസ്ഥകൾ പാലിക്കുന്നതിൽ എയൽലൈൻസ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ വ്യക്തമാക്കി. 

ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകാൻ എയർലൈൻ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റിന്റെ (എഒസി) തുടർച്ച സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഈ മറുപടിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കും. നേരിട്ടോ അല്ലാതെയോ ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും നിർത്തിവയ്ക്കാൻ ഗോ ഫസ്റ്റിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിസിഎ സ്ഥിരീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News