ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച തീരുമാനം എല്ലാ കുവൈറ്റ് പ്രവാസികൾക്കും ബാധകം

  • 09/05/2023



കുവൈത്ത് സിറ്റി: ഒരു വർഷത്തേക്ക് മാത്രം ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുകയും പിന്നീട് പുതുക്കി നൽകുകയും ചെയ്യുന്ന തീരുമാനത്തിൽ നിന്ന് ഒരു വിഭാഗം പ്രവാസികളെയും ഒഴിവാക്കിയിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് വർഷത്തേക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അർഹതയുള്ള കുവൈത്തികളല്ലാത്തവരെയും ആർട്ടിക്കിൾ 20 വിസയുള്ളവരേയും കുവൈത്തി സ്ത്രീകളുടെ കുട്ടികൾക്കും പങ്കാളികൾക്കും മാത്രമാണ് ഇളവുകൾ എന്ന് അധികൃതർ വ്യക്തമാക്കി.‌‌

ഒരു പ്രവാസിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് ഇഷ്യൂ ചെയ്യുകയോ പുതുക്കുകയോ ചെയ്യുന്നതാണ് പുതിയ രീതി. 2013ന് മുമ്പ് നൽകിയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ തീരുമാനം ബാധകമാണ്. ഇപ്പോൾ ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കുന്നത് എളുപ്പമായതിനാലാണ് ഒരു വർഷത്തെ സാധുത തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News