മൂന്ന് മാസത്തിനുള്ളിൽ കുവൈറ്റ് പൗരന്മാരും പ്രവാസികളും ചെലവഴിച്ചത് 11.45 ബില്യൺ കുവൈത്തി ദിനാര്‍

  • 09/05/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാരും പ്രവാസികളും ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഏകദേശം 11.45 ബില്യൺ കുവൈത്തി ദിനാര്‍ പൗരന്മാരും പ്രവാസികളും ചേര്‍ന്ന് ചെലവഴിച്ചതായാണ് കണക്കുകള്‍. 3.7 ശതമാനം വർധനയാണ് വന്നിട്ടുള്ളത്.  ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കുവൈത്തികളുടെയും പ്രവാസികളുടെയും മൊത്തം ചെലവ് 1.385 ബില്യൺ കുവൈത്തി ദിനാര്‍ അഥവാ 13.7 ശതമാനം വർധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.

പൗരന്മാരും താമസക്കാരും ഓൺലൈൻ വഴിയുള്ള വാങ്ങലുകൾക്കായി ചെലവഴിച്ചതിന്റെ മൂല്യത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ നിന്ന്  25.6 ശതമാനത്തിന്‍റെ അല്ലെങ്കില്‍  854.4 മില്യണിന്‍റെ വര്‍ധനവ് വന്നിട്ടുണ്ട്. നേരിട്ടുള്ള വാങ്ങലുകൾക്കായി 4.4 ബില്യൺ കുവൈത്തി ദിനാര്‍ ചെലവഴിച്ചിട്ടുണ്ട്. 11.29 ശതമാനം അല്ലെങ്കിൽ 446.5 മില്യണ്‍ കുവൈത്തി ദിനാറിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എടിഎമ്മുകൾ വഴിയുള്ള പണം പിൻവലിക്കലിന്റെ മൂല്യം മാർച്ച് അവസാനം 2.865 ബില്യൺ കുവൈത്തി ദിനാര്‍ ആയി ഉയർന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News