ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കുവൈറ്റ് കാലാവസ്ഥ മുന്നറിയിപ്പ്

  • 10/05/2023



കുവൈത്ത് സിറ്റി: രാജ്യം ഈ ദിവസങ്ങളിൽ ചെറിയ രാത്രിയും നീണ്ട പകലും എന്ന അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂൺ 21ന് പകൽ സമയം 14 മണിക്കൂർ എത്തുന്നതുവരെ ഈ അവസ്ഥയായിരിക്കും കുവൈത്തിൽ. രാജ്യത്ത് ഇന്ന് ആരംഭിക്കുന്ന ഈ പ്രതിഭാസം ജൂൺ 21 വരെ നീണ്ടുനിൽക്കും. അതേസമയം, മെയ് 13ന് സരയത്ത് സീസൺ അവസാനിക്കുമെന്നും സെന്റർ അറിയിച്ചു. കാലാവസ്ഥയിലും താപനിലയിലും ദിനംപ്രതി ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷ്യം വഹിക്കുന്ന സീസണാണിത്.  

40 ഡിഗ്രി സെൽഷ്യസ് കവിയുന്നുന്ന തരത്തിലാകും താപനില. ഒപ്പം മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇത് പൊടി ഉയരാൻ കാരണമാകും.  ചിലയിടങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News